Thursday 22 March 2012

മുതലാളിയാണെന്നു സ്വയം മറക്കുന്ന ജനമെന്ന യഥാര്‍ത്ഥ മുതലാളി.

 രുടെ മുതലാളിയാണോ ജനം, ആ  ജനത്തെത്തന്നെ   അടിമകളായി കൊണ്ടു നടക്കുക എന്ന വിരോധാഭാസം നമ്മുടെ നാട്ടില്‍ മാത്രമേ കാണൂ...! അത് ഭീഷണി കൊണ്ടായാലും ആയാലും ഉപരോധം ആയാലും, ബന്ദ്‌/ഹര്ത്താല്‍ /പണിമുടക്ക് എന്നൊക്കെ പേരിട്ട എന്തോ ഒക്കെ ആയാലും "ജനം" എന്ന് വിശാലമായി ചിന്തിക്കാന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാര്ക്കും വല്ലാത്ത, ഒരു വലിയ ബുദ്ധിമുട്ടാണ്.




എന്താണിത്?  എവിടെയും "സ്വന്തം" പാര്‍ട്ടി!  ജനം കൊടുത്തതല്ലാതെ ഇവരുടെയൊന്നും കയ്യിലൊന്നുമില്ല.  പക്ഷെ ചതിക്കുന്നത് മുഴുവന്‍ ആ "ജനം എന്ന യഥാര്‍ത്ഥ മുതലാളി"യേയും!.




ഉമ്മന്‍ ചാണ്ടിയും വി എസ്സും പിണറായിയും കുഞ്ഞാലിക്കുട്ടിയും മാണിയും ജോസഫും സിന്ധുജോയിയും സെല്‍വരാജും കെ ആര്‍ ഗൌരിയും ജയാഡാലിയും ജയരാജന്മാരും മുരളിമാരും സുധാകരന്മാരും എന്ന് വേണ്ട ഈ കക്ഷിരാഷ്ട്രീയം കൊണ്ടു ജീവിക്കുന്ന എല്ലാവരും ഇതോര്‍ക്കുന്നത് നല്ലതാണ്. പാര്‍ട്ടിയും പൊതുജനവും രണ്ടും രണ്ടാണ്. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക്,   പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഒപ്പം അത് പാര്‍ട്ടിക്കാരല്ലാത്ത മറ്റുള്ളവര്‍ക്കും ഒപ്പം പ്രയോജനകരമായ പ്രവര്‍ത്തി  ആകുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ "രാഷ്ട്രീയക്കാരനാകും" അല്ലാത്തിടത്തോളം  വെറും "പീറ കക്ഷിരാഷ്ട്രീയക്കാരന്‍" മാത്രമാണ്"  അതായത്, നാത്തൂന്‍ കരഞ്ഞു കാണാന്‍ വേണ്ടി ആങ്ങളയ്ക്ക് വിഷം കൊടുത്ത് കൊല്ലുന്ന  പുന്നാരപ്പെങ്ങളുടെ സവിശേഷ സ്വഭാവം പോലെ.




പാര്‍ട്ടിയല്ല, പൊതുജനം. ആശയപരമായി ചേര്‍ന്ന്  നില്ക്കുന്നവരും അതുപോലെതന്നെ എതിര്‍പ്പുള്ളവരും ചേര്‍ന്നതാണ്‌ പൊതുജനം (അതങ്ങനെ തന്നെയാണ്, എല്ലാക്കാലവും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും) എന്ന് സഹിഷ്ണുതയോടെ ചിന്തിക്കാന്‍ നമ്മുടെ ഒരു കക്ഷിരാഷ്ട്രീയ നേതാവും ഇപ്പോഴും തയ്യാറല്ലാത്തത് കൊണ്ടാണ് ഈ ചെളിവാരിയെറിയലും കുതികാലുവെട്ടലും കൊലപാതകങ്ങളും ഒക്കെ....., എല്ലാം തന്‍കാര്യസാധ്യത്തിനായുള്ള, അതിനു മാത്രമായുള്ള അണികളെ ചേര്‍ത്തുനിര്‍ത്താനുള്ള വെറും വികാരപ്രകടനം മാത്രം. ഒരാളെ, അതാരായാലും കൊല്ലാന്‍ മൌനാനുവാദം  കൊടുക്കാന്‍ പോലും തയ്യാറാവുന്ന, അല്ലെങ്കില്‍ കൊലയാളി അതാരു തന്നെ ആയാലും സംരക്ഷിക്കാന്‍ നിയമാനുസൃതമല്ലാത്ത വഴികള്‍ തേടുന്നവര്‍ ആരും "രാഷ്ട്രീയ"ക്കാരല്ല.






കഷ്ടം!  ഇവര്‍ക്കൊക്കെ എങ്ങനെ ഇതിനൊക്കെക്കഴിയുന്നു?  നപുംസകങ്ങള്‍ പോലും ഇങ്ങനെ ഒന്നും ചെയ്യില്ല. അതേയതെ,  ഇവരൊക്കെ ഇങ്ങനെയൊക്കെത്തന്നെ  ഇതൊക്കെ തീര്‍ച്ചയായും ചെയ്യണം.  പ്രതികരിക്കുന്നവനെ ഒരു കൂട്ടം ആദ്യം ചീത്തവിളിക്കും പിന്നെ മാറിനില്ക്കും , പിന്നാലെഒരു ചെറിയ ഇടവേളയ്ക്കു ശേഷം മറുഭാഗം ചീത്തവിളിയും ഭീഷണിയും തുടങ്ങും. പിന്നീട് തരം പോലെ ഉപദ്രവത്തിന്റെ രീതികളിലേയ്ക്ക് ഇരുകൂട്ടരും മാറും.  ഒരു അഭിനവ വാണിയന്‍ വാണിയത്തിക്കളി.  അത്രതന്നെ. 





സാധാരണ ജനം ഇവരുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന്  അകലുന്നു എന്ന് കണ്ടാല്‍ വര്ഗ്ഗീ്യം, സാമുദായികം, സാമ്പത്തികം, രാഷ്ട്രീയം എന്ന് വേണ്ട ഏതു നാണയമാണോ  ചില്ലറ വില്പ്പ്നയ്ക്ക് നല്ലത് അതെടുത്തു  ചിലവാക്കും. ഒരു തല്ലും വഴക്കും കുറെ പൊതുമുതല്‍ നശിപ്പിക്കലും വേണ്ടി വന്നാല്‍ ഒന്നോ രണ്ടോ രക്ത സാക്ഷികളെയും സൃഷ്ടിക്കും.  ജനം വീണ്ടും കഴുത്ത വിവാദങ്ങളിലും "കക്ഷി-രാഷ്ട്രീയത്തിന്റെ" കവലപ്രസംഗങ്ങളിലും  പണം വാങ്ങി ഇരുകൂട്ടരെയും നിരത്തി ചര്‍ച്ചകള്‍ നടത്തി രംഗം കൊഴുപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും കൂടെയാകുമ്പോള്‍  പാവം "മുതലാളിയായ ജനം" അത് മറന്നു പോകും.  അടിമയാക്കി തളയ്ക്കുന്നതു വരെ ഈ ഇരുട്ടിന്റെ ശക്തികള്‍ ഒന്നിച്ചു നില്ക്കും  പിന്നാമ്പുറങ്ങളില്‍.  വെളിച്ചം വീഴുമ്പോള്‍ എല്ലാവരും വെവ്വേറെ വേഷത്തില്‍ രക്ഷകന്റെ വേഷമണിഞ്ഞു താന്‍ മുതലാളിയാണെന്ന ഓര്മ്മ് പോലും ഇല്ലാതെ ജനത്തെ അടിമത്വത്തില്‍ നിന്ന് ചവുട്ടടിയിലേക്ക് വീഴിച്ചു കൊണ്ടേയിരിക്കും.  ഇതൊരു തുടര്ക്ക ഥയായി "എപ്പിസോഡു"കളായി  അഥവാ ഉപാഖ്യാനങ്ങളായി  അങ്ങനെ ആവശ്യാനുസരണം അവര്‍ പ്രക്ഷേപണം ചെയ്തു കൊണ്ടേയുമിരിക്കുന്നു. 




പ്രതികരിക്കുക.  ഈ കള്ളനാണയങ്ങളെ തിരിച്ചറിയുക.  യഥാര്ത്ഥ  രാഷ്ട്രീയം മാത്രം നോക്കുക രാഷ്ട്രീയ കക്ഷികളെ അല്ലെങ്കില്‍ പാര്ട്ടി കളെ നോക്കാതെ വ്യക്തിയെ നോക്കി, മത്സരിക്കുന്ന ഓരോ വ്യക്തിയുടെയും  ഗുണം-ദോഷം സമൂഹത്തിനു എന്ത് അയാള്‍ ചെയ്യും, എത്രത്തോളം സത്യസന്ധനും സദ്‌ഗുണ സമ്പന്നനും സഹായിയും നിഷ്പക്ഷനും ആണ് എന്നത് നോക്കി മാത്രം പ്രതിനിധിയെ തിരഞ്ഞെടുക്കുക.




വിചാരിക്കുന്നതിലും ഒരുപാടു, ഒരുപാടൊരുപാടു ബുദ്ധിമുട്ടുള്ളതാണെങ്കിലും അതുമാത്രമാണോ  ഇനിയീ കക്ഷിരാഷ്ട്രീയക്കൂട്ടങ്ങളിലെ ചതിയന്മാരെ തിരിച്ചറിയാനുള്ള ഏക വഴി? ആവോ ആര്ക്ക്റിയാം....!

- ജേക്കബ് കോയിപ്പള്ളി.



ആരാണ് ഞാന്‍?   -- ഒരു സാദാ മലയാളി. മലയാളത്തെയും മലയാണ്മയെയും വല്ലാതെ സ്നേഹിക്കുന്ന, നാടന്‍ ജീവിതം ധാരാളം ഇഷ്ടപ്പെടുന്ന, സ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന, ദേഷ്യം അതിരുകടന്നു പ്രകടിപ്പിക്കുന്ന, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ പോയി അനാവശ്യ വെറുപ്പ്‌ വിലയ്ക്ക് വാങ്ങുന്ന, കക്ഷിരാഷ്ട്രീയ കുതിരക്കച്ചവടങ്ങളും സ്വാര്‍ത്ഥതയും വെറുക്കുന്ന വെറും സാധാരണക്കാരനായ ഒരു സാദാ മലയാളി. ചുരുക്കിപ്പറഞ്ഞാല്‍, അതാണ്‌, അതാണു ഞാന്‍, ജേക്കബ് കോയിപ്പള്ളി.

2 comments:

  1. Nice thinking. I appreciate it.
    Thomas Koovalloor

    ReplyDelete
  2. ‘പ്രതികരിക്കുക. ഈ കള്ളനാണയങ്ങളെ തിരിച്ചറിയുക. യഥാര്ത്ഥ രാഷ്ട്രീയം മാത്രം നോക്കുക രാഷ്ട്രീയ കക്ഷികളെ അല്ലെങ്കില്‍ പാര്ട്ടി കളെ നോക്കാതെ വ്യക്തിയെ നോക്കി, മത്സരിക്കുന്ന ഓരോ വ്യക്തിയുടെയും ഗുണം-ദോഷം സമൂഹത്തിനു എന്ത് അയാള്‍ ചെയ്യും, എത്രത്തോളം സത്യസന്ധനും സദ്‌ഗുണ സമ്പന്നനും സഹായിയും നിഷ്പക്ഷനും ആണ് എന്നത് നോക്കി മാത്രം പ്രതിനിധിയെ തിരഞ്ഞെടുക്കുക. .‘

    നമ്മുടെ ഇലക്ഷൻ തുടങ്ങുന്നതിന് ഒരു മാസം മുമ്പ്
    ശരിക്കും ഒന്ന് പുന:പ്രസിദ്ധീകരിക്കേണ്ടതയിരിന്നു ഈ ആലേഖനം


    പിന്നെ
    ഈ തുടക്കം തന്നെ കൊള്ളാം കേട്ടൊ ഭായ്

    ReplyDelete