Sunday 15 April 2012

വെല്ലുവിളികള്‍ നല്ലതാണ് പക്ഷേ......


 ടൈറ്റാനിക്ക് മുങ്ങിയിട്ട് ഇന്നേയ്ക്ക് നൂറു വര്ഷം

ആധുനിക മനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഹങ്കാരത്തിന്റെ ധിക്കാരത്തിന്റെയോ പതനം എന്നോ ഏറ്റവും വലിയ അശ്രദ്ധയെന്നോ ഒക്കെ വിശേഷിപ്പിക്കുന്ന, സുന്ദരമായ പ്രണയകഥകളിലൊന്നിലൂടെയാണെങ്കിലും  ലോക ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല ചലച്ചിത്രങ്ങളിലൊന്നിനു കാരണമായ "ആര്‍ എം എസ് ടൈറ്റാനിക്" എന്ന ആഡംബരയാനം 2224 പേരുമായി (109 കുഞ്ഞുങ്ങള്‍, 402 സ്ത്രീകള്‍, 805 പുരുഷന്മാര് ഇങ്ങനെ 1316  യാത്രക്കാരോടും മറ്റു  885 പുരുഷന്‍  23  സ്ത്രീ ഇങ്ങനെ  908 കപ്പല്‍ ജീവനക്കാരോടുമൊപ്പം)  കാനഡയിലെ  ന്യൂഫൌണ്ട്ലാന്റിനരികെ,  ഏതാണ്ട്  400  മൈല്‍ ദൂരത്തു, വടക്കേ അറ്റ്ലാന്റിക് കടലില്‍ മഞ്ഞു മലയിലിടിച്ചു  13000 അടി താഴ്ച്ചയിലേക്ക്‌   മുങ്ങിയിട്ട് ഇന്ന് 2012  ഏപ്രില്‍ മാസം പതിനഞ്ചാം തീയതി നൂറു സംവത്സരങ്ങള്‍ തികയുന്നു.  

1514  ജീവനുകള്‍ അന്ന് ഒറ്റയടിക്ക് കടലിന്റെ അഗാധതയിലേക്ക്‌ നിസ്സഹായരായി അലറിക്കരഞ്ഞു പോയി.....
വെല്ലുവിളികള്‍ നല്ലതാണ് പക്ഷേ അഹങ്കാരവും അശ്രദ്ധയും ദുരന്തം മാത്രമേ തിരികെത്തരൂ....... എളിമയുള്ളവരായി ജീവിച്ചാല്‍ ഓരോ പ്രഭാതവും പുതുമയുള്ളതായിരിക്കും.


ടൈറ്റാനിക്കിന്റെ അപകട ദിവസത്തെഒരു രക്ഷാവള്ളത്തിന്റെ (ലൈഫ് ബോട്ട് - ഡി) യഥാര്‍ത്ഥ ചിത്രം. "കര്പാത്തിയാ" എന്ന രക്ഷാ കപ്പലില്‍ നിന്നും ദുരന്തരാവിനു ശേഷം പുലര്‍ച്ചെ പകര്‍ത്തിയത്.




ദുരന്തനായകന്‍
എഡ്വേര്‍ഡ് ജെ സ്മിത്ത്
ടൈറ്റാനിക്കിന്റെ കപ്പിത്താന്‍
  



1 comment:

  1. വെല്ലുവിളികള്‍ നല്ലതാണ്
    പക്ഷേ അഹങ്കാരവും അശ്രദ്ധയും
    ദുരന്തം മാത്രമേ തിരികെത്തരൂ.......

    എളിമയുള്ളവരായി ജീവിച്ചാല്‍
    ഓരോ പ്രഭാതവും പുതുമയുള്ളതായിരിക്കും.

    ReplyDelete