Saturday, 28 April 2012

കടല്‍വെടിയും കോടികളും പിന്നെ ......?







കേര കേദാര ശ്യാമസുന്ദര കേരളീയന്റെ  മാറുപിളര്ന്നിട്ടും കണ്ണുതുറക്കാത്ത കക്ഷിരാഷ്ട്രീയം....  ആന്റണി മുതല്‍ രവിയടക്കം അഹമ്മദും മുല്ലപ്പള്ളിയും വേണു ഗോപാലും അടക്കം കുറെ കാബിനെറ്റും സഹവും, ഭരണ-പ്രതിപക്ഷ കൂട്ടത്തില്‍ എല്ലാം കൂടെ ചേര്ത്ത്  ഒരു പട തന്നെ ഇവിടുന്നു കേന്ദ്രത്തില്‍ ഉണ്ട് താമസമാണ്.  എന്നതായിരുന്നു?  ഇപ്പപ്പൊട്ടും, ഇറ്റലിക്ക് പടനയിക്കും.... മാങ്ങാത്തൊലി!


ഇപ്പോള്‍ പണ്ടു മുല്ലപെരിയാര്‍ വിഷയത്തില്‍ കോടതിയില്‍ മലക്കം മറിഞ്ഞത് പോലെ തന്നെ, ഇറ്റലിക്കാരു പാവങ്ങള്‍ അന്തര്ദ്ദേശീയ കപ്പല്‍ പാതയില്‍ വന്ന തീവ്രവാദികളായ രണ്ടു പേരെ വെടി വച്ചതാണെന്നും, അതില്‍ കേരളാ സര്ക്കാ രിലെ മൂരാച്ചികള്ക്ക്  തല്ക്കാലം യാതൊരു കാര്യവുമില്ലെന്നും മന്ത്രിസഭാ നിലനില്ക്കാനുള്ള ഞൊണുക്കു വിദ്യ ചെയ്തു കഴിഞ്ഞു, പിന്നെ കേരളം മുഴുവന്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം തീവ്രവാദികള്‍ മാത്രമാണ്, രാഷ്ട്രീയം പോലും കക്ഷികളുടെ ജാതിയും മതവും നോക്കിയാണ്, ഒന്നും പേടിക്കാനില്ല അഞ്ചാം കുഞ്ചു പോലും പഞ്ചസാര തിന്നു തുടങ്ങിയും കഴിഞ്ഞ സ്ഥിതിക്ക്,  ഇനി മലക്കം മറിഞ്ഞ രണ്ടു നാടാരുകുഞ്ഞുങ്ങളുടെ കള്ളനും പോലീസും കളിയാണ്, അത് കാര്യമാക്കാനില്ല  എന്നു കേന്ദ്രസര്‍ക്കാര്‍ വക ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ കേരള സര്ക്കാരിന്റെ അഭിഭാഷക പ്രമാണി വായില്‍ പഞ്ചസാര നിറച്ചു മിണ്ടാതിരുന്നതും എഴുന്നേറ്റു നിന്നത് മൂത്രശങ്ക കലശലായതിനാലാണെന്നും കേരളത്തിലെ പ്രബുദ്ധരായ ബന്ദു തൊഴിലാളികളാല്‍ ഭരിക്കപ്പെടുന്ന ജനക്കഴുതകള്‍ അറിഞ്ഞിരിക്കണം.


ഇറ്റലിക്കുന്നു ഭഗവതിയും ആലഞ്ചേരി തമ്പ്രാക്കളും മാറിയും മറിഞ്ഞും ഇരുന്നും കിടന്നും ചിന്തിച്ചിട്ടും ഒരു വളഞ്ഞ ബുദ്ധി ഒരു അച്ചുതാനന്ദനും പിണറായി-കാരാട്ട് മക്കളും കണ്ടില്ല.  ഒടുവില്‍ ഒരഭ്യാസം.....അത്ര തന്നെ.  ചുരുക്കത്തില്‍ സച്ചുന്‍ തെണ്ടുല്ക്ക്ര്‍ നൂറടിച്ചത് ആഘോഷിച്ച കേരളാ ബെവറേജ്  കോര്പ്പുറേഷനു മലയാളികളുടെ വിഷമം തീര്ക്കാനന്‍ ഒരവസരം. അത്രേയുള്ളൂ...
കണ്ടോ..... അതാണ്‌ ദാറ്റീസ്......അതാണ്‌ ആ പറഞ്ഞതാണ് പോയന്റ്.....  പക്ഷെ, എന്ത് മനസ്സില്ലായി?  ആ,   എനിക്കും ഒന്നും മനസ്സിലായില്ല എന്ന് മൊത്തത്തില്‍ പറഞ്ഞപ്പോള്‍ കാര്യം തഥൈവ!  കണ്ടോ ഇറ്റലിക്കാര്  ഇന്ത്യന്‍ അതിര്ത്തീലൊന്നും  ചെയ്തില്ല,  അന്തര്ദ്ദേ്ശീയ കപ്പല്‍ പാതയിലാണ്  ഇന്ത്യാക്കാരെ വെടിവെച്ചതെന്നു കേന്ദ്ര സര്ക്കാര്‍!  ഭാരതം വിട്ടു കഴിഞ്ഞാല്‍ ആര്ക്കും   ഭാരതീയനെ തല്ലാം, കൊള്ളാം, തിന്നാം....  ആഹാ.... എന്തൊരു നല്ല സര്ക്കാര്!  ഭാര്തതിലാകുംപോള്‍ പരസ്പരം തല്ലലാണല്ലോ.... ആ പതിവ് തെറ്റിക്കാന്‍ അനുവദിക്കുന്നതെങ്ങിനെ?


കോടികളുടെ കിലുക്കത്തില്‍ പലതും മറന്ന, വെടിയേറ്റു മരിച്ച രണ്ടു ഭാരതീയരുടെ ബന്ധുക്കള്‍ തന്നെ പല ബുജികളുടെയും അഭിപ്രായത്തില്‍ "പ്രായോഗികമായി ചിന്തിച്ചു" മലക്കം മറിഞ്ഞപ്പോള്‍, പതിനേഴു ലക്ഷം വീണ വഴിയില്‍ ദൃക്സാക്ഷിയും വീണു.... ഇല്ലെങ്കില്‍ മഹാരോണ്‍ ചൊല്ലുമത്രേ.....  വത്തിക്കാനിലെ അത്താഴപ്പട്ടിണിക്കാര് കേരളത്തിലെ പുട്ടടി വീരന്മാരോടു പറഞ്ഞതും അവരുടെ പ്രതിനിധികള്‍ (മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇറ്റാലിയന്‍ ഭാഷ അറിയഞ്ഞിട്ടാ....)  മുക്കുവക്കുടിലുകളില്‍ തേരാ പാരാ കയറിയിറങ്ങി തെണ്ടി നടന്നതും ഒക്കെ പാവം "ക്രിസ്തുവിന്റെ നാമത്തില്‍ ക്ഷമ" നല്കാനായിരുന്നത്രേ.....! 
ഗള്‍ഫു നാടുകളില്‍ ഇതിനേക്കാള്‍ ഭീകര അവസ്ഥയില്‍ നിരപരാധികളായ മലയാളികള്‍,  എന്തിനു, പീഠനം ആരോപിച്ചു ആനന്ദ് ജോണെന്നൊരു മലയാളി അമേരിക്കയില്‍, അങ്ങനെ പറയാനൊരുപാടുണ്ട്.  ആര്‍ക്കെങ്കിലും വേണ്ടി ഭാരത സര്‍ക്കാര്‍ എന്നെങ്കിലും ഇങ്ങനെയൊരു നീക്കം ചെയ്യുമോ എന്തോ?


സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കും എന്ന് പറഞ്ഞതൊക്കെ പണ്ട്....  ഇപ്പോള്‍ ഇറ്റലിക്കുന്നു ഭഗവതി നേരിട്ട് ശര്‍ദ്ദിച്ചത് അന്തോണീം  രവീം, മതേതര അഹമ്മദും വേണുകോവാലനും സഹാഭ്യന്തരന്‍ രാമേന്ദ്രനും ഒക്കെ മിഴുക്കസ്യാ....ന്നു കഴിച്ചു പുശ്ചം ഇടയില്‍ തിരുകി നക്കി നക്കി നിന്നു. അത്ര തന്നെ.  മുടിഞ്ഞ ആദര്ശ്വും  കൊണാപ്പും..... ഇവനെയൊന്നും കേരളം കാണിക്കരുതിനി.....   എവടെ?  കാര്യം കാണാന്‍ മാത്രം കഴുതക്കാലു പിടിക്കുന്ന ഈ മൈകുണാപ്പന്മാര്ക്കാണോ  കളിയറിയാത്തത്?  അവന്റെയൊക്കെ കാലും വാലും നക്കുന്ന കുറെ എഭ്യന്മാരെ,  ചോട്ടാ നേതാക്കള്‍, അണികള്‍ എന്നൊക്കെയുള്ള ഓമനപ്പേപേരില്‍ കൊണ്ടു നടക്കുന്നത് ഗുണ്ടാകൃതിക്കാണെന്ന്  ആര്ക്കാ ണറിയാത്തത്? കുടം തുറന്നു ഭൂതത്തെയിറക്കുമ്പോലെ  വര്ഗ്ഗീ യവിഷം ഇറ്റിച്ചു, മതവൈരം വളര്ത്തിത, തമ്മില്‍ തല്ലിച്ച്, കുത്തും കൊലയും നടത്തിച്ച്, ഈ കുടിലതകള്‍ എല്ലാം അരണബുദ്ധികള്‍  ജനങ്ങള്‍ മറക്കുകയും, ഈ കോതാണ്ടരാമന്മാര്ക്കെല്ലാതെ ആര്ക്കും  സമാധാനം കൊണ്ടുവരാനാവില്ല എന്ന് തോന്നിപ്പിക്കുകയും അപ്പോള്‍,  കെട്ടിയെഴുന്നള്ളിച്ചതുപോലെ ആകാശമാര്ഗ്ഗേന പ്രത്യക്ഷപ്പെടുകയും ചെയ്യുമീ വര്ഗ്ഗം!


ഇനിയൊന്നേയുള്ളൂ,  കക്ഷിരാഷ്ട്രീയക്കോമരങ്ങളുടെ ഇടനില ഒഴിവാക്കി, (അല്ലെങ്കില്‍ കോടി ലക്ഷമാകും കൈയ്യിലെത്തുമ്പോള്‍)  കൊടുക്കാമെന്നു പറഞ്ഞ കോടി വീതം വാങ്ങുക,  മരിച്ച രണ്ടു പേരുടെയും മക്കളുടെ ഉന്നത വിദ്യാഭ്യാസം (പ്രൊഫഷനല്‍ വിദ്യാഭ്യാസം ഉള്പ്പഉടെ) ഇറ്റാലിയന്‍ നയതന്ത്ര കാര്യാലയം നേരിട്ട് നിര്വ്വ്ഹിക്കും എന്നതും കരാറില്‍ ഉള്പ്പെരടുത്തുകയും ചെയ്യുക.  നഷ്ടം ആ കുടുംബങ്ങള്ക്ക്  മാത്രമാണ്.  ഇപ്പോള്‍ അലമുറയിടുന്ന കള്ളക്കരച്ചിലുകാര്ക്ക്  പേരും കൈക്കൂലിയും,  അല്ലാത്ത സാധാരണ ഭാരതീയര്ക്കു  ആ കുടുംബത്തോടു സഹതാപവും ഒപ്പം രാജ്യത്തിന്റെ അഭിമാനവും മാത്രമാണ്  വിഷയം. കുറച്ചുനാള്‍ കഴിഞ്ഞു,  ഈ കക്ഷി രാഷ്ട്രീയ ഭൂതങ്ങള്‍ മറ്റൊരു വിവാദം ഉണ്ടാക്കുമ്പോള്‍ ഈ ജനം ഈ കുടുംബത്തെ പാടെ മറക്കും. പിന്നെ മരണവാര്ഷിണക ദിനത്തില്‍  വീണ്ടും ഇതേ കോമരങ്ങള്‍ പ്രതിഷേധ ജാതയും മൌന പ്രാര്ത്ഥിനയും ലഭിക്കാതെ പോയ വിഹിതം പലിശയടക്കം ബക്കറ്റുപിരിവോ, കുറ്റിയടിച്ച് പിരിവോ അതെങ്ങനെ ആയാലും വര്ഷാവര്ഷം സഹതാപം വിറ്റു കാശു കീശയിലാക്കുകയും ചെയ്യും.  അത്ര തന്നെ.


ഇപ്പോള്‍ നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ നാടാര്‍ ക്രിസ്ത്യാനികളുടെ വൈദിക നേതാക്കള്‍ ഇറ്റലിക്കാരായ നാവികക്കൊലയാളികള്‍ക്ക്  വേണ്ടിഭാരതീയന്റെ അഭിമാനത്തിന് വിലപറയുന്ന കൂട്ടമായതുകൊണ്ടു ഇടതിനും വലതിനും ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ല.  തിരഞ്ഞെടുപ്പ് കഴിയാന്‍ നോക്കിയിരിക്കുകയാണ് വാക്പയറ്റ്  തുടങ്ങാന്‍!

Friday, 27 April 2012

ഇറ്റാലിയന്‍ വെടിവെയ്പ്പ്. ദൃക്സാക്ഷി ബോട്ടുടമയും കാലുമാറി!


ഇറ്റാലിയന്‍ വെടിവെയ്പ്പ്.  ദൃക്സാക്ഷി ബോട്ടുടമയും കാലുമാറി!

ഓര്‍മ്മയുണ്ടോ ഈ  മുഖം?  വെടിയേറ്റു പിടഞ്ഞു മരിച്ച ഇവന്റെ സുഹൃത്തുക്കള്‍ ഇവനോട് ചോദിക്കും.... അപ്പോള്‍ അവന്‍ പതിനേഴു ലക്ഷം  സ്വപ്നങ്ങളുടെ കൂട്ടില്‍  കാവലിരിക്കുകയാവില്ല.


ഇത് ഫ്രെഡി.   മരിച്ച രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റലിക്കാരു വെടിവെയ്ക്കുന്നത്‌ നേരിട്ട് കണ്ട ബോട്ടുടമ.  പച്ചക്കള്ളം പറഞ്ഞു  രണ്ടു ജീവനുകള്‍ക്ക് വിലയിട്ടു  കോടതിയുടെയും ഭാരതത്തിന്റെ മുഴുവനും അഭിമാനവും കടലിലെറിഞ്ഞ മഹാന്‍.  പതിനേഴു ലക്ഷം രൂപയ്ക്ക് ഭാരതത്തിന്റെ അഭിമാനം തന്നെ ഒറ്റിയ യൂദാസ്.  ക്രിസ്തുവിന്റെ നാമത്തില്‍ രണ്ടു സുഹൃത്തുക്കളുടെ കൊലപാതകം നിസ്സാരമായി പതിനേഴു ലക്ഷം രൂപയില്‍ പൊതിഞ്ഞു ക്ഷമിച്ച മഹാനുഭാവന്‍.   

കാണാത്തവരൊക്കെ ഒന്ന് കണ്ടോളൂ....

Sunday, 22 April 2012



ജനാധിപത്യ നപുംസകങ്ങളും  മാദ്ധ്യമഷണ്ഡന്മാരും.
  - ജേക്കബ് കോയിപ്പള്ളി.
വൈദേശികാധിപത്യത്തിന്റെ കീഴില്‍ ഷണ്ഡന്മാരായി ജീവിച്ചവര്‍ക്ക് അനേകം വീരശൂര പരാക്രമികളായ പൂര്‍വ്വികരുടെ ജീവന്റെ വിലയായി അവര്‍ നേടിക്കൊടുത്തതു പൂര്‍ണ്ണ സ്വാതന്ത്ര്യം. എന്നാല്‍ അത് വെറും ദാനം കിട്ടിയ സ്വാതന്ത്ര്യം ആയി ഇന്ന് "ജനാധിപത്യം" എന്ന വിളിപ്പേരില്‍ കുറെ കക്ഷി രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് ജന്മാവകാശം പോലെ അനുഭവിക്കാന്‍ തീറെഴുതുന്നതാണ് തിരഞ്ഞെടുപ്പുകള്‍ എന്ന പ്രഹസനത്തില്‍ നടക്കുന്നത്.

രാഷ്ട്രീയത്തിലെ ജനനന്മയുടെ ശരികളെ അഭിനന്ദിക്കേണ്ടതും കക്ഷിരാഷ്ട്രീയക്കോമരങ്ങളുടെ ജനവിരുദ്ധ ചെയ്തികളെ വിമര്‍ശിക്കേണ്ടതും വാര്‍ത്താ മാദ്ധ്യമങ്ങളാണ്. അവയുടെ കൃത്യമായ വിവര ശേഖരണത്തിനും പ്രതികരണത്തിനും  മാദ്ധ്യമപ്രവര്‍ത്തകര്‍ക്കാണ്  ധാര്‍മ്മിക ഉത്തരവാദിത്തമുള്ളതും. മറിച്ചുള്ളവര്‍, മാദ്ധ്യമഷണ്ഡന്മാരാണ്,  ഒപ്പം കക്ഷിരാഷ്ട്രീയ ഷണ്ഡന്മാരുടെ കൂട്ടിക്കൊടുപ്പുകാരും.  ഇന്നത്തെ കക്ഷിരാഷ്ട്രീയ "നേതാക്കളില്‍" നിര്‍ഗ്ഗുണ പരബ്രഹ്മങ്ങള്‍ ഇല്ല.  കാരണം ഭൂരിഭാഗവും അവരവരുടെ ഗുണബ്രഹ്മത്തില്‍ പൂര്‍ണ്ണമായും മുഴുകിയിരിക്കുകയാണ്.

തെറ്റ് മാത്രമേ ചെയ്യൂ എന്നുറപ്പുള്ളവന്റെ കീഴില്‍ അഴിമതിയുടെ അടിമകളാകുക എന്നതാണ് ശരിയെന്നു തോന്നുന്നതല്ലേ ഷണ്ഡത്വം? സ്വാര്‍ഥതയാണ് എല്ലാം. സ്വകാര്യ ലാഭങ്ങള്‍ക്ക് വേണ്ടി പൊതുനന്മകള്‍ ബലികൊടുക്കുന്നവരാണ് സത്യത്തില്‍ ജനാധിപത്യത്തിലെ നപുംസകങ്ങള്‍. 


സാധാരണക്കാരന്റെ പൊതുവായ ശരികള്‍ക്ക്‌ വേണ്ടി നിലകൊള്ളാത്ത ഷണ്ഡന്മാരുടെ കൂട്ടമായി അധ:പ്പതിച്ചിടത്തു നിന്ന്  കപടരാഷ്ട്രസ്നേഹത്തിന്റെ, ചതിയും വഞ്ചനയും മാത്രമുള്ള കക്ഷിരാഷ്ട്രീയത്തിന്റെ മുഖംമൂടികള്‍ വലിച്ചു പറിച്ചു ജനം യഥാര്‍ത്ഥ മുതലാളിയാകുന്നതു കാണിച്ചു കൊടുക്കുന്നത് എങ്ങനെ തെറ്റാകും? ഭരണഘടന അനുശാസിക്കുന്ന നിയമം ഉപയോഗിക്കുന്നത് ജനാധിപത്യത്തില്‍ നപുംസകമാകലാണെങ്കില്‍ രാജ്യത്തിന്റെ നീതിന്യായവസ്ഥയെ എന്ത് പേരില്‍ വിളിക്കേണ്ടി വരും? 

അതുല്യവും ഉദാത്തവുമായ ഭാരതീയ ജനാധിപത്യ വ്യവസ്ഥ വിഭാവനം ചെയ്യുന്ന ജനത്തിന്റെ ശക്തി അറിയാന്‍  എല്ലാ പൌരനും അവകാശമുണ്ട്‌. ഇന്നത്തെ പക്ഷപാത മാദ്ധ്യമസംസ്കാരത്തില്‍ പലരും സൌകര്യപൂര്‍വ്വം മറക്കുന്നതും ആ അവകാശത്തെ ജനങ്ങളെ ഓര്‍മ്മപ്പെടുതുക എന്ന ധാര്‍മ്മിക ദൌത്യവും.   നിഷ്പക്ഷ സമ്മതിദാനത്തിന്റെ എണ്ണം, ജയം നിര്‍ണ്ണയിക്കാനാവശ്യമുള്ള എന്നതേക്കാള്‍ കൂടുതലാണെങ്കില്‍ സമ്മതിദാനം നിയമവശാല്‍ നിര്‍ബന്ധമാക്കി രണ്ടാമത് തിരഞ്ഞെടുപ്പ് നടത്തണം എന്നുണ്ട്.  അതിലെ സ്ഥാനാര്‍ഥിത്വം  നിര്‍ബന്ധമായും ആ നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരന്‍/കാരി തന്നെ ആയിരിക്കണം എന്നും, അയാള്‍ ആ നിയോജക മണ്ഡലത്തിലെ പകുതിയിലെറെപ്പേരെ നേരിട്ട് സന്ദര്‍ശിച്ചിരിക്കണം എന്നും വ്യവസ്ഥയുണ്ടത്രെ.  അതിനും പുറമേ, അടുത്തതവണ അയാള്‍ ജയിച്ചോ തോറ്റോ എന്നത് പരിഗണിക്കാതെ ചുരുങ്ങിയത്  വരുന്ന മൂന്നു വര്‍ഷത്തേയ്ക്കെങ്കിലും അയാള്‍ അതേ നിയോജക മണ്ഡലത്തില്‍ സ്ഥിര താമസക്കാരന്‍/കാരി ആയിരിക്കണം എന്നും  മറ്റു സ്ഥാനാര്‍ഥികളും  നിയോജക മണ്ഡലം വിട്ടു പോകാന്‍ പാടില്ല എന്നുകൂടെയും  കൃത്യമായി വ്യവസ്ഥ ചെയ്യുന്നുണ്ടത്രെ.  മുന്‍ ലോകസാഭാ-നിയമസഭാ സാമാജികര്‍ക്ക് അടുത്തൂണ്‍ ലഭിക്കണമെങ്കില്‍ പോലും  മത്സരിച്ച നിയോജക മണ്ഡലത്തില്‍ സ്ഥിരതാമാസക്കാരയിരിക്കണം എന്നും കൂടെ ചേര്‍ത്ത് വായിക്കുമ്പോഴാണ്  ഈ കക്ഷിരാഷ്ട്രീയക്കാര്‍ എന്താണ് സാധാരണക്കാര്‍ക്ക് നിഷേധിക്കുന്നതെന്നും, ജനം എത്ര വലിയ അധികാരസ്ഥാനമാണ് എന്നതിന്റെ ചെറു സൂചനയെങ്കിലും അറിയാന്‍ കഴിയൂ. ഭാരതീയ ജനാധിപത്യ വ്യവസ്ഥ എത്രയോ ഉദാത്തവും അതുല്യവുമാണെന്ന് മനസ്സിലാക്കാനും കഴിയുന്ന ജനങ്ങളാണ് രാഷ്ട്രത്തിന്റെ സമ്പത്ത്.

ആരെയും ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ല എന്ന് തന്നെ പറയണം. അല്ലാതെ തമ്മില്‍ ഭേദം തൊമ്മനെ സമ്മതിക്കരുത്. അര്‍ഹരായവര്‍ അഥവാ കഴിവുള്ളവരാനെങ്കില്‍ ആ കഴിവ് ജനം അംഗീകരിക്കും. ഇതിപ്പോള്  ഒരുകക്ഷിയുടെ ആള്, അതാരായാലും കുഴപ്പമില്ല എന്ന് മാത്രമല്ലേ? അത് മാറണം.  മറ്റൊരു അവസരം ഇല്ലാതെ തല്പരകക്ഷികളുടെ താല്‍പ്പര്യത്തിനു വഴങ്ങേണ്ടി വരുന്നവര്‍ക്ക് ഈ വകകളെ പടം പഠിപ്പിക്കാന്‍ ഭാരത ഭരണഘടന അനുശാസിക്കുന്ന നിയമം അനുഗ്രഹമാകട്ടെ. 

ശരിയായ ജനാധിപത്യം!
എല്ലാവര്ക്കും ഈ അറിവ് പകരൂ.... നാട് നന്നാവട്ടെ....
കപട കക്ഷിരാഷ്ട്രീയം തുലയട്ടെ. ജനാധിപത്യം ജയിക്കട്ടെ.

അങ്ങനെ നമ്മുടെ പൂര്‍വ്വികര്‍ വേറിട്ട്‌ ചിന്തിച്ചത് കൊണ്ടാണ് ഇന്ന് ഈ സ്വാതന്ത്ര്യം കൊണ്ടുള്ള ദു:സ്വാതന്ത്ര്യം കക്ഷിരാഷ്ട്രീയത്തിന്റെ രൂപത്തില്‍ കുറെപ്പേര്‍ അനുഭവിക്കുന്നത്. എത്ന്തിനും ഏതിനും ഇന്ന് കക്ഷിരാഷ്ട്രീയ അതിപ്രസരമാണ്.  ഓരോ കക്ഷിയും മാറി മാറി പറഞ്ഞുറപ്പിച്ചത് പോലെ ഭരണം കൈയ്യാളുകയും പാരമ്പര്യം പോലെ ആനുകൂല്യങ്ങള്‍ കയ്യിട്ടുവാരുകയും ചെയ്യുന്നു.  ഇതിനിടയില്‍ സാധാരണ ജനം, യഥാര്‍ത്ഥ മുതലാളി വിസ്മ്രുതിയിലായിരിക്കുന്നു.  സ്ഥിരമായി കക്ഷിരാഷ്ട്രീയഹിജടകളുടെ ആവര്‍ത്തിച്ചുള്ള രീതികള്‍  കീഴ്വഴക്കമായി അടിച്ചേല്‍പ്പിക്കുന്നു.

ഇതില്‍ നിന്ന് മാറിച്ചിന്തിക്കാന്‍, ഭരണഘടന അനുശാസിക്കുന്ന പ്രതിഷേധം രേഖപ്പെടുത്തണം എന്ന് പറയുമ്പോള്‍, സമ്മതിദാനാവകാശം ശ്രദ്ധയോടെ, കൃത്യമായി പൊതുനന്മയ്ക്ക് നിസ്വാര്തമായി പ്രവര്‍ത്തിക്കും എന്നുറപ്പുള്ള ആളെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, നിര്‍ബന്ധമായും ഇയാളെ അല്ലെങ്കില്‍ ഇവരെ വേണ്ട എന്ന് പറയാന്‍ കഴിയും എന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍, ചില കോണുകളില്‍ നിന്ന് പ്രതിഷേധം ഉണ്ടാകുന്നത് പ്രതീക്ഷിക്കാവുന്നതേയുള്ളൂ... അതില്‍ രാഷ്ട്രീയം ഉപജീവനമാക്കിയ ദുരധികാരവും മുതല്‍ മുടക്കില്ലാത്ത വെള്ളക്കോളര്‍ ജോലി യും ഒപ്പം അനുഭവിക്കുന്ന കക്ഷിരാഷ്ട്രീയക്കാരിലെ അസഹിഷ്ണുക്കള്‍ ഉണ്ടാകുന്നതില്‍ അസ്വാഭാവികതയില്ല.  പക്ഷേ, മാദ്ധ്യമപ്രവര്‍ത്തകരില്‍ അതുണ്ടാക്കുന്ന വൈക്ലബ്യം സംശയാസ്പദമാണ്.  മാദ്ധ്യമസംസ്കാരം ഒരുപക്ഷെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നവരാകുമോ അങ്ങനെ ചിന്തിക്കുക? 

വാര്‍ത്താസമ്മേളനങ്ങള്‍ വിശാലമാകുന്നത്, പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍‌കൂര്‍ ഒരുക്കുന്നതും, എഴുതിത്തയാറാക്കിയ  വാര്‍ത്തകള്‍  കാശുവാങ്ങി വാര്‍ത്തകള്‍ പടയ്ക്കുന്നത് ഇന്ന് പുതുമയല്ലാത്ത ഒറ്റിന്റെയും തേജോവധ ത്തിന്റെയും വ്യക്തിഹത്യയുടെയും മാദ്ധ്യമസംസ്കാരം ഇന്ന് രംഗം അടക്കി വാഴുന്നത് കൊണ്ടാണല്ലോ.  അഴിമതിയുടെയും കുതികാല്‍ വെട്ടിന്റെയും ചതി, വഞ്ചന, കുന്നായ്മ അങ്ങനെ എന്തൊക്കെ കുല്‍ത്സിത മാര്‍ഗ്ഗം അവലംബിച്ചാലും  വേണ്ടില്ല, ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം ഓഹരി.... എന്ന് മാത്രം ചിന്തിക്കുന്ന രണ്ടു സാമൂഹ്യക്ഷേമ പ്രതിബദ്ധതയുള്ള പ്രബല വിഭാഗങ്ങള്‍ പരസ്പരപൂരകങ്ങളായി വേറെന്തു പ്രതീക്ഷിക്കാന്‍ കഴിയും?

മനസ്സിനിണങ്ങിയ ഒരാളെ തിരഞ്ഞെടുപ്പില്‍ നിര്‍ദ്ദേശിക്കാന്‍ കഴിയാത്തവര്‍ നിര്‍ബന്ധപൂര്‍വ്വം അങ്ങനെ ആക്കപ്പെടുന്നവരാണ്. അങ്ങനെ കക്ഷിരാഷ്ട്രീയ-രാഷ്ട്രീയ നപുംസകങ്ങളാല്‍ മാനഹാനിയും ജീവഭയവും സ്ഥിരമായും ഉള്ളവരായത് കൊണ്ടാണ്. ഈ പുലിവാലിനു നില്‍ക്കണ്ട എന്ന് ഏതൊരു വ്യക്തിക്കും തോന്നുമാറ്, തങ്ങളുടെ വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നവനെ ഏതു വിധത്തിലും വിലക്കേര്‍പ്പെടുത്താന്‍,  പാടേ വെട്ടിമാറ്റാന്‍ പോലും ഭീകരമായ ആയുധങ്ങള്‍, (കത്തിയും കഠാരയുമൊക്കെ പഴയ കാലം, ഇന്ന്, കരാര്‍ കൊലപാതകികളും, തോക്കും, ജാതിമത സ്പര്‍ധയും കള്ളക്കേസും, അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജവാര്‍ത്തകള്‍  ഒക്കെയാണ്)  ഒരു കൌടില്ല്യ-സ്ഥാപിതക്കൂട്ടം അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും പിന്‍ബലവും ചേര്‍ത്ത്, തയ്യാറെടുത്തു വാളോങ്ങുമ്പോള്‍, കുഞ്ഞുകുട്ടിപരാധീനമുള്ള, അന്നന്നത്തെയപ്പത്തിനു നെട്ടോട്ടമോടുന്ന  സാധാരണക്കാരന്‍, എന്നെക്കൊണ്ടെന്തായാലും ആവില്ല, പിന്നെന്തിനാ എന്ന് ചിന്തിച്ചു പുറന്തോടിനുള്ളിലേക്ക് ഉള്‍വലിയുന്നതില്‍ അതിശയമില്ല.

സമ്മതിദാന അവകാശത്തിന്റെ രഹസ്യ സ്വഭാവവും സമ്മതിദായകന്റെ സ്വകാര്യതയും സുരക്ഷിതത്വവും ഗൌരവമായി കണക്കിലെടുത്ത്, സമ്മതിദാനപത്രത്തിലും ഒപ്പം ഇപ്പോഴുള്ള സമ്മതിദാനയന്ത്രത്തിലും ഈ നിയമാനുസൃത സൗകര്യം ലഭ്യമാക്കണം. ജനത്തിന് ഇതേക്കുറിച്ചുള്ള ബോധവല്‍ക്കരണം സന്നദ്ധസംഘടനകള്‍ വഴി നടത്തുകയും വിദ്യാലയങ്ങള്‍ വഴി പൌരധര്‍മ്മത്തില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കുകയും ചെയ്യണം.

കക്ഷിരാഷ്ട്രീയത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് കൊണ്ടല്ലാതെ ആരെങ്കിലും നിഷ്പക്ഷനാകുമ്പോള്‍  സ്വാര്‍ത്ഥതയുടെ വിഷം പുരട്ടിയ  ഒളിയമ്പുകള്‍ എയ്യുന്നവര്‍ക്കുള്ള മറുവാക്ക്. തങ്ങളുടെ മൂടുപടം പൊളിയുന്നതില്‍ വിഷമം സ്വച്ഛകുടീരത്തിന്റെ പാളികള്‍ അടര്‍ന്നുവീഴുന്നത് സഹിക്കാത്തവര്‍, ഇന്നലെകളില്‍ അവകാശം പോലെ അനുഭവിച്ചു പോന്നവയൊക്കെ കലവായിരുന്നു എന്ന് കണ്ടിപിടിക്കപ്പെടുമ്പോഴുണ്ടാകുന്ന വേവലാതിയില്‍  എങ്ങനെയൊക്കെത്തന്നെ  പ്രതികരിക്കുകയില്ല! 

യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേ
കര്മേന്ദ്രിയൈ: കര്‍മയോഗമസക്ത: സ വിശിഷ്യതേ
യാതൊരുവന്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കി നിര്‍ത്തിയിട്ടു കര്മ്മേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്കാമകര്‍മ്മ ആരംഭിക്കുന്നുവോ അവന്‍ ശ്രേഷ്ഠനാകുന്നു.
യദ്യദാചരതി ശ്രേഷ്ഠ സ്തത്ത ദേവേതരോ ജന:
സ യാത്പ്രമാനം കുരുതേ ലോകസ്തദനു വര്‍ത്തതേ.
 ശ്രേഷ്ഠന്‍ എന്തെല്ലാം ചെയ്യുന്നുവോ അത് തന്നെയാണ് മറ്റുള്ള ജനങ്ങളും ചെയ്യുന്നത്. അവന്‍ എന്തിനെ പ്രമാണമായി കരുതുന്നുവോ ലോകവും അതിനെത്തന്നെ അനുകരിക്കുന്നു.
- ഭഗവദ് ഗീത.

Sunday, 15 April 2012

വെല്ലുവിളികള്‍ നല്ലതാണ് പക്ഷേ......


 ടൈറ്റാനിക്ക് മുങ്ങിയിട്ട് ഇന്നേയ്ക്ക് നൂറു വര്ഷം

ആധുനിക മനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഹങ്കാരത്തിന്റെ ധിക്കാരത്തിന്റെയോ പതനം എന്നോ ഏറ്റവും വലിയ അശ്രദ്ധയെന്നോ ഒക്കെ വിശേഷിപ്പിക്കുന്ന, സുന്ദരമായ പ്രണയകഥകളിലൊന്നിലൂടെയാണെങ്കിലും  ലോക ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല ചലച്ചിത്രങ്ങളിലൊന്നിനു കാരണമായ "ആര്‍ എം എസ് ടൈറ്റാനിക്" എന്ന ആഡംബരയാനം 2224 പേരുമായി (109 കുഞ്ഞുങ്ങള്‍, 402 സ്ത്രീകള്‍, 805 പുരുഷന്മാര് ഇങ്ങനെ 1316  യാത്രക്കാരോടും മറ്റു  885 പുരുഷന്‍  23  സ്ത്രീ ഇങ്ങനെ  908 കപ്പല്‍ ജീവനക്കാരോടുമൊപ്പം)  കാനഡയിലെ  ന്യൂഫൌണ്ട്ലാന്റിനരികെ,  ഏതാണ്ട്  400  മൈല്‍ ദൂരത്തു, വടക്കേ അറ്റ്ലാന്റിക് കടലില്‍ മഞ്ഞു മലയിലിടിച്ചു  13000 അടി താഴ്ച്ചയിലേക്ക്‌   മുങ്ങിയിട്ട് ഇന്ന് 2012  ഏപ്രില്‍ മാസം പതിനഞ്ചാം തീയതി നൂറു സംവത്സരങ്ങള്‍ തികയുന്നു.  

1514  ജീവനുകള്‍ അന്ന് ഒറ്റയടിക്ക് കടലിന്റെ അഗാധതയിലേക്ക്‌ നിസ്സഹായരായി അലറിക്കരഞ്ഞു പോയി.....
വെല്ലുവിളികള്‍ നല്ലതാണ് പക്ഷേ അഹങ്കാരവും അശ്രദ്ധയും ദുരന്തം മാത്രമേ തിരികെത്തരൂ....... എളിമയുള്ളവരായി ജീവിച്ചാല്‍ ഓരോ പ്രഭാതവും പുതുമയുള്ളതായിരിക്കും.


ടൈറ്റാനിക്കിന്റെ അപകട ദിവസത്തെഒരു രക്ഷാവള്ളത്തിന്റെ (ലൈഫ് ബോട്ട് - ഡി) യഥാര്‍ത്ഥ ചിത്രം. "കര്പാത്തിയാ" എന്ന രക്ഷാ കപ്പലില്‍ നിന്നും ദുരന്തരാവിനു ശേഷം പുലര്‍ച്ചെ പകര്‍ത്തിയത്.




ദുരന്തനായകന്‍
എഡ്വേര്‍ഡ് ജെ സ്മിത്ത്
ടൈറ്റാനിക്കിന്റെ കപ്പിത്താന്‍
  



Saturday, 7 April 2012

വാങ്ങിയതില്‍‍ പാതി പോക്കറ്റില്‍ പോയി; പിന്നത്തെ പാതി....

നമ്മുടെ നാട് നന്നാവില്ലെന്നു ആരും പറയുന്നില്ല.  അഭിമാനവുമാണ്, ഭാരതീയനായി ജനിച്ചതിലും ആ സവിശേഷ സംസ്കാരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും,ഭാരതീയന്‍ എന്ന് പറയുന്നതിലും. പിന്നെ നിരാശ, അതെ, അതു തന്നെ, കുറച്ചിമ്മിണിയുണ്ട്.  ഈ കള്ളരാഷ്ട്രീയത്തിമിരം ബാധിച്ചവരുടെ കാപട്യം കാണുമ്പോള്‍,  കൊള്ളയടി കാണുമ്പോള്‍, വെറുതെ ഒരു പ്രഹസനത്തിനു ജനകോടികളുടെ ദാരിദ്ര്യം പറഞ്ഞു ഇപ്പോഴും  കോടികളുടെ അന്താരാഷ്ട്ര സഹായം കൈ നീട്ടി വാങ്ങുന്ന ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരുടെ ദുര്‍നടത്തയില്‍ നിരാശയുണ്ട്.

"വാങ്ങിയതില്‍‍ പാതി പോക്കറ്റില്‍ പോയി; പിന്നത്തെ പാതിയില്‍ അരപ്പങ്കു വിതരണക്കാര്‍ക്ക് പോയി; ബാക്കി കാലേയരക്കാല്‍പ്പങ്കിന്റെ  മുക്കാല്‍ പങ്കു വന്ടിക്കാശു പോയി; പിന്നോള്ളത് ഈ ഓട്ടമുക്കാല്... കാലണ!  ആര്‍ക്കെങ്കിലും കൊടുക്കും... അത്ര തന്നെ...  "

പണ്ടു കാലത്ത് സര്‍ക്കാര്‍ ജോലി കിട്ടണം എന്നായിരുന്നു, പിന്നീട് ഗള്‍ഫില്‍ ജോലി എന്നതായി അങ്ങനെ സാധാരണക്കാരന്റെ ആഗ്രഹങ്ങള്‍ നീട് പോകും.  അതുപോലെ തന്നെ ഈ കക്ഷി രാഷ്ട്രീയ ഏഴാം കൂലികള്‍ ഒരു സ്ഥാനം എങ്ങനെയും തല്ലിക്കൂട്ടുക,പിന്നെ അങ്ങ് നിറഞ്ഞു അര്‍മ്മാദിക്കുക. നാട്ടിലെ തടി, തേവരുടെ ആന...  വലിയെടാ  വലി.  നാട്ടുകാരുടെ പണം, കിട്ടിയ അവസരം, മക്കളും കൊച്ചു മക്കളും, അമ്മാവനും അനന്തിരവനും എന്ന് വേണ്ട ഒരു ബോയിംഗില്‍ കുത്തി നിറച്ചു ആളും, അവര്‍ക്ക് ചെല്ലുന്ന രാജ്യങ്ങളിലെല്ലാം ഇസഡ് കാറ്റഗറി സുരക്ഷ, പഞ്ച നക്ഷത്ര താമസം ഭക്ഷണം, എന്ന് വേണ്ട, എല്ലാം. നാടിനെന്തു പ്രയോജനമാണ് ഇങ്ങനെ ഒരു കോപ്രായം കൊണ്ട്?  അപ്പോള്‍ കുറച്ചു നിരാശ സാധാരനക്കാരനുന്റാവും, അത് വെറും സ്വാഭാവികം.
പ്രത്യേകിച്ച് കൃത്യമായി നിയമങ്ങള്‍ പാലിക്കുകയും അഴിമതിയും അനീതിയും വെറുക്കുകയും ചെയ്യുമ്പോള്‍....  തീര്‍ച്ചയായും... എന്തേയ് ഇനിയുമുണ്ടാകുമോ പ്രതികരണങ്ങളോട് പുച്ഛം?


ഓര്‍ത്തു വച്ചോളൂ, പിന്നീട് ഗുണമുണ്ടാകും: 

കക്ഷിരാഷ്ട്രീയം എന്നാല്‍ കാപട്യം എന്നര്‍ത്ഥം.  അതിന്റെ വിശദമായ വിശകലനം ഇങ്ങനെ:

"വാങ്ങിയതില്‍‍ പാതി പോക്കറ്റില്‍ പോയി; പിന്നത്തെ പാതിയില്‍ അരപ്പങ്കു വിതരണക്കാര്‍ക്ക് പോയി; ബാക്കി കാലേയരക്കാല്‍പ്പങ്കിന്റെ  മുക്കാല്‍ പങ്കു വന്ടിക്കാശു പോയി; പിന്നോള്ളത് ഈ ഓട്ടമുക്കാല്... കാലണ!  ആര്‍ക്കെങ്കിലും കൊടുക്കും... അത്ര തന്നെ... "

ദു:ഖ വെള്ളികള്‍...

..
“ തസ്മാത് പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം |
പിതേവ പുത്രസ്യ സഖേവ സഖ്യു:
പ്രിയ: പ്രിയാ യര്ഹസി ദേവ സോഡും || ”
... ഭഗവത്ഗീത 11:44

ഹി ദേവ! അതുകൊണ്ടു ഞാന്‍ ആരാധ്യനും ഈശ്വരനുമായ
അങ്ങയെ വണങ്ങിക്കൊണ്ട് അങ്ങയോട് ക്ഷമ യാചിക്കുന്നു.
പിതാവ് മകന്റെയും, സ്നേഹിതന്‍ സ്നേഹിതന്റെയും, പ്രിയന്‍ പ്രിയതമയുടെയും അപരാധങ്ങള്‍ ക്ഷമിക്കുന്നതുപോലെ അങ്ങ് എന്റെ അപരാധങ്ങളും ക്ഷമിക്കേണമേ.

“thasmath pranamya pranidha:ya ka:yam
prasa:daye: thva:m aham i:sami:dyam |
pithe:va puthrasya sakhe:va sakhyuhu
priyah priya: ya:rhasi de:va! so:ddum || “
Bhagavad Gita 11:44

Therefore prostrating my body flat
on the ground in offering obeisances,
I am propitiating You, the worshipable Supreme Lord
as a father with a son, a friend with a friend and
as a lover with a beloved. O Lord be merciful and tolerant.