Saturday, 28 April 2012

കടല്‍വെടിയും കോടികളും പിന്നെ ......?







കേര കേദാര ശ്യാമസുന്ദര കേരളീയന്റെ  മാറുപിളര്ന്നിട്ടും കണ്ണുതുറക്കാത്ത കക്ഷിരാഷ്ട്രീയം....  ആന്റണി മുതല്‍ രവിയടക്കം അഹമ്മദും മുല്ലപ്പള്ളിയും വേണു ഗോപാലും അടക്കം കുറെ കാബിനെറ്റും സഹവും, ഭരണ-പ്രതിപക്ഷ കൂട്ടത്തില്‍ എല്ലാം കൂടെ ചേര്ത്ത്  ഒരു പട തന്നെ ഇവിടുന്നു കേന്ദ്രത്തില്‍ ഉണ്ട് താമസമാണ്.  എന്നതായിരുന്നു?  ഇപ്പപ്പൊട്ടും, ഇറ്റലിക്ക് പടനയിക്കും.... മാങ്ങാത്തൊലി!


ഇപ്പോള്‍ പണ്ടു മുല്ലപെരിയാര്‍ വിഷയത്തില്‍ കോടതിയില്‍ മലക്കം മറിഞ്ഞത് പോലെ തന്നെ, ഇറ്റലിക്കാരു പാവങ്ങള്‍ അന്തര്ദ്ദേശീയ കപ്പല്‍ പാതയില്‍ വന്ന തീവ്രവാദികളായ രണ്ടു പേരെ വെടി വച്ചതാണെന്നും, അതില്‍ കേരളാ സര്ക്കാ രിലെ മൂരാച്ചികള്ക്ക്  തല്ക്കാലം യാതൊരു കാര്യവുമില്ലെന്നും മന്ത്രിസഭാ നിലനില്ക്കാനുള്ള ഞൊണുക്കു വിദ്യ ചെയ്തു കഴിഞ്ഞു, പിന്നെ കേരളം മുഴുവന്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം തീവ്രവാദികള്‍ മാത്രമാണ്, രാഷ്ട്രീയം പോലും കക്ഷികളുടെ ജാതിയും മതവും നോക്കിയാണ്, ഒന്നും പേടിക്കാനില്ല അഞ്ചാം കുഞ്ചു പോലും പഞ്ചസാര തിന്നു തുടങ്ങിയും കഴിഞ്ഞ സ്ഥിതിക്ക്,  ഇനി മലക്കം മറിഞ്ഞ രണ്ടു നാടാരുകുഞ്ഞുങ്ങളുടെ കള്ളനും പോലീസും കളിയാണ്, അത് കാര്യമാക്കാനില്ല  എന്നു കേന്ദ്രസര്‍ക്കാര്‍ വക ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ കേരള സര്ക്കാരിന്റെ അഭിഭാഷക പ്രമാണി വായില്‍ പഞ്ചസാര നിറച്ചു മിണ്ടാതിരുന്നതും എഴുന്നേറ്റു നിന്നത് മൂത്രശങ്ക കലശലായതിനാലാണെന്നും കേരളത്തിലെ പ്രബുദ്ധരായ ബന്ദു തൊഴിലാളികളാല്‍ ഭരിക്കപ്പെടുന്ന ജനക്കഴുതകള്‍ അറിഞ്ഞിരിക്കണം.


ഇറ്റലിക്കുന്നു ഭഗവതിയും ആലഞ്ചേരി തമ്പ്രാക്കളും മാറിയും മറിഞ്ഞും ഇരുന്നും കിടന്നും ചിന്തിച്ചിട്ടും ഒരു വളഞ്ഞ ബുദ്ധി ഒരു അച്ചുതാനന്ദനും പിണറായി-കാരാട്ട് മക്കളും കണ്ടില്ല.  ഒടുവില്‍ ഒരഭ്യാസം.....അത്ര തന്നെ.  ചുരുക്കത്തില്‍ സച്ചുന്‍ തെണ്ടുല്ക്ക്ര്‍ നൂറടിച്ചത് ആഘോഷിച്ച കേരളാ ബെവറേജ്  കോര്പ്പുറേഷനു മലയാളികളുടെ വിഷമം തീര്ക്കാനന്‍ ഒരവസരം. അത്രേയുള്ളൂ...
കണ്ടോ..... അതാണ്‌ ദാറ്റീസ്......അതാണ്‌ ആ പറഞ്ഞതാണ് പോയന്റ്.....  പക്ഷെ, എന്ത് മനസ്സില്ലായി?  ആ,   എനിക്കും ഒന്നും മനസ്സിലായില്ല എന്ന് മൊത്തത്തില്‍ പറഞ്ഞപ്പോള്‍ കാര്യം തഥൈവ!  കണ്ടോ ഇറ്റലിക്കാര്  ഇന്ത്യന്‍ അതിര്ത്തീലൊന്നും  ചെയ്തില്ല,  അന്തര്ദ്ദേ്ശീയ കപ്പല്‍ പാതയിലാണ്  ഇന്ത്യാക്കാരെ വെടിവെച്ചതെന്നു കേന്ദ്ര സര്ക്കാര്‍!  ഭാരതം വിട്ടു കഴിഞ്ഞാല്‍ ആര്ക്കും   ഭാരതീയനെ തല്ലാം, കൊള്ളാം, തിന്നാം....  ആഹാ.... എന്തൊരു നല്ല സര്ക്കാര്!  ഭാര്തതിലാകുംപോള്‍ പരസ്പരം തല്ലലാണല്ലോ.... ആ പതിവ് തെറ്റിക്കാന്‍ അനുവദിക്കുന്നതെങ്ങിനെ?


കോടികളുടെ കിലുക്കത്തില്‍ പലതും മറന്ന, വെടിയേറ്റു മരിച്ച രണ്ടു ഭാരതീയരുടെ ബന്ധുക്കള്‍ തന്നെ പല ബുജികളുടെയും അഭിപ്രായത്തില്‍ "പ്രായോഗികമായി ചിന്തിച്ചു" മലക്കം മറിഞ്ഞപ്പോള്‍, പതിനേഴു ലക്ഷം വീണ വഴിയില്‍ ദൃക്സാക്ഷിയും വീണു.... ഇല്ലെങ്കില്‍ മഹാരോണ്‍ ചൊല്ലുമത്രേ.....  വത്തിക്കാനിലെ അത്താഴപ്പട്ടിണിക്കാര് കേരളത്തിലെ പുട്ടടി വീരന്മാരോടു പറഞ്ഞതും അവരുടെ പ്രതിനിധികള്‍ (മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇറ്റാലിയന്‍ ഭാഷ അറിയഞ്ഞിട്ടാ....)  മുക്കുവക്കുടിലുകളില്‍ തേരാ പാരാ കയറിയിറങ്ങി തെണ്ടി നടന്നതും ഒക്കെ പാവം "ക്രിസ്തുവിന്റെ നാമത്തില്‍ ക്ഷമ" നല്കാനായിരുന്നത്രേ.....! 
ഗള്‍ഫു നാടുകളില്‍ ഇതിനേക്കാള്‍ ഭീകര അവസ്ഥയില്‍ നിരപരാധികളായ മലയാളികള്‍,  എന്തിനു, പീഠനം ആരോപിച്ചു ആനന്ദ് ജോണെന്നൊരു മലയാളി അമേരിക്കയില്‍, അങ്ങനെ പറയാനൊരുപാടുണ്ട്.  ആര്‍ക്കെങ്കിലും വേണ്ടി ഭാരത സര്‍ക്കാര്‍ എന്നെങ്കിലും ഇങ്ങനെയൊരു നീക്കം ചെയ്യുമോ എന്തോ?


സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കും എന്ന് പറഞ്ഞതൊക്കെ പണ്ട്....  ഇപ്പോള്‍ ഇറ്റലിക്കുന്നു ഭഗവതി നേരിട്ട് ശര്‍ദ്ദിച്ചത് അന്തോണീം  രവീം, മതേതര അഹമ്മദും വേണുകോവാലനും സഹാഭ്യന്തരന്‍ രാമേന്ദ്രനും ഒക്കെ മിഴുക്കസ്യാ....ന്നു കഴിച്ചു പുശ്ചം ഇടയില്‍ തിരുകി നക്കി നക്കി നിന്നു. അത്ര തന്നെ.  മുടിഞ്ഞ ആദര്ശ്വും  കൊണാപ്പും..... ഇവനെയൊന്നും കേരളം കാണിക്കരുതിനി.....   എവടെ?  കാര്യം കാണാന്‍ മാത്രം കഴുതക്കാലു പിടിക്കുന്ന ഈ മൈകുണാപ്പന്മാര്ക്കാണോ  കളിയറിയാത്തത്?  അവന്റെയൊക്കെ കാലും വാലും നക്കുന്ന കുറെ എഭ്യന്മാരെ,  ചോട്ടാ നേതാക്കള്‍, അണികള്‍ എന്നൊക്കെയുള്ള ഓമനപ്പേപേരില്‍ കൊണ്ടു നടക്കുന്നത് ഗുണ്ടാകൃതിക്കാണെന്ന്  ആര്ക്കാ ണറിയാത്തത്? കുടം തുറന്നു ഭൂതത്തെയിറക്കുമ്പോലെ  വര്ഗ്ഗീ യവിഷം ഇറ്റിച്ചു, മതവൈരം വളര്ത്തിത, തമ്മില്‍ തല്ലിച്ച്, കുത്തും കൊലയും നടത്തിച്ച്, ഈ കുടിലതകള്‍ എല്ലാം അരണബുദ്ധികള്‍  ജനങ്ങള്‍ മറക്കുകയും, ഈ കോതാണ്ടരാമന്മാര്ക്കെല്ലാതെ ആര്ക്കും  സമാധാനം കൊണ്ടുവരാനാവില്ല എന്ന് തോന്നിപ്പിക്കുകയും അപ്പോള്‍,  കെട്ടിയെഴുന്നള്ളിച്ചതുപോലെ ആകാശമാര്ഗ്ഗേന പ്രത്യക്ഷപ്പെടുകയും ചെയ്യുമീ വര്ഗ്ഗം!


ഇനിയൊന്നേയുള്ളൂ,  കക്ഷിരാഷ്ട്രീയക്കോമരങ്ങളുടെ ഇടനില ഒഴിവാക്കി, (അല്ലെങ്കില്‍ കോടി ലക്ഷമാകും കൈയ്യിലെത്തുമ്പോള്‍)  കൊടുക്കാമെന്നു പറഞ്ഞ കോടി വീതം വാങ്ങുക,  മരിച്ച രണ്ടു പേരുടെയും മക്കളുടെ ഉന്നത വിദ്യാഭ്യാസം (പ്രൊഫഷനല്‍ വിദ്യാഭ്യാസം ഉള്പ്പഉടെ) ഇറ്റാലിയന്‍ നയതന്ത്ര കാര്യാലയം നേരിട്ട് നിര്വ്വ്ഹിക്കും എന്നതും കരാറില്‍ ഉള്പ്പെരടുത്തുകയും ചെയ്യുക.  നഷ്ടം ആ കുടുംബങ്ങള്ക്ക്  മാത്രമാണ്.  ഇപ്പോള്‍ അലമുറയിടുന്ന കള്ളക്കരച്ചിലുകാര്ക്ക്  പേരും കൈക്കൂലിയും,  അല്ലാത്ത സാധാരണ ഭാരതീയര്ക്കു  ആ കുടുംബത്തോടു സഹതാപവും ഒപ്പം രാജ്യത്തിന്റെ അഭിമാനവും മാത്രമാണ്  വിഷയം. കുറച്ചുനാള്‍ കഴിഞ്ഞു,  ഈ കക്ഷി രാഷ്ട്രീയ ഭൂതങ്ങള്‍ മറ്റൊരു വിവാദം ഉണ്ടാക്കുമ്പോള്‍ ഈ ജനം ഈ കുടുംബത്തെ പാടെ മറക്കും. പിന്നെ മരണവാര്ഷിണക ദിനത്തില്‍  വീണ്ടും ഇതേ കോമരങ്ങള്‍ പ്രതിഷേധ ജാതയും മൌന പ്രാര്ത്ഥിനയും ലഭിക്കാതെ പോയ വിഹിതം പലിശയടക്കം ബക്കറ്റുപിരിവോ, കുറ്റിയടിച്ച് പിരിവോ അതെങ്ങനെ ആയാലും വര്ഷാവര്ഷം സഹതാപം വിറ്റു കാശു കീശയിലാക്കുകയും ചെയ്യും.  അത്ര തന്നെ.


ഇപ്പോള്‍ നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ നാടാര്‍ ക്രിസ്ത്യാനികളുടെ വൈദിക നേതാക്കള്‍ ഇറ്റലിക്കാരായ നാവികക്കൊലയാളികള്‍ക്ക്  വേണ്ടിഭാരതീയന്റെ അഭിമാനത്തിന് വിലപറയുന്ന കൂട്ടമായതുകൊണ്ടു ഇടതിനും വലതിനും ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ല.  തിരഞ്ഞെടുപ്പ് കഴിയാന്‍ നോക്കിയിരിക്കുകയാണ് വാക്പയറ്റ്  തുടങ്ങാന്‍!

3 comments:

  1. അച്ചായാ.., സൂപ്പര്‍ !!! ദേഷ്യം മുഴുവന്‍ വാക്കില്‍ തീര്‍ത്തല്ലോ?

    ReplyDelete
  2. പഴയതാണെങ്കിലും പുതുമയിൽ
    കാണാവുന്ന തനി മത-രാഷ്ട്രീയം തന്നെ..

    ReplyDelete